സ്വർണവും പണവും കവർന്നയാൾ പിടിയിൽ
text_fieldsറബ്ദീൻ സലിം
മണ്ണാർക്കാട്: വീട് കുത്തിത്തുറന്ന് 31.5 പവൻ സ്വർണവും 50,000 രൂപയും കവർന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. പെരിമ്പടാരി നായാടിക്കുന്ന് റോഡിൽ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ മോഷണം നടത്തിയ തമിഴ്നാട് തിരുവള്ളൂർ കാരംപക്കം അരുണാ ചലം കോളനിയിലെ റബ്ദീൻ സലിമിനെയാണ് (48) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ കൊലപാതക മോഷണ കേസുകളിൽ ഉൾപ്പെട്ട സലിം അടുത്തകാലത്താണ് ബെൽഗാം ജയിലിൽനിന്ന് ഇറങ്ങിയത്. പ്രതി ഇപ്പോൾ കാസർകോടാണ് താമസം. മോഷണമുതൽ വിൽക്കാനും പണയംവെക്കാനും അബ്ദുൽ റഹ്മാൻ, ഹനീഫ എന്നിവവരാണ് സഹായിച്ചതെന്നും ഇയാൾ കാസർകോട് സമാനകേസുകളിൽ പ്ര തിയാണെന്നും പൊലീസ് പറഞ്ഞു.
നഷ്ടപ്പെട്ട സ്വർണത്തിൽ 21.5 പവനോളം സ്വർണം കണ്ടെടുത്തു. പണം പ്രതി ചെലവഴിച്ചതായും പൊലീസ് പറഞ്ഞു. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, സി.ഐ കെ.എം. പ്രവീൺ കുമാർ, എസ്.ഐ എം. സുനിൽ, സി.പി.ഒമാരായ സാജിദ്, ഷാഫി, ശ്യാം കുമാർ, ബിജുമോൻ, ദാമോദരൻ, ഷഫീഖ്, ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പാലക്കാട്ടുനിന്ന് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

