ആട് ഗ്രാമം പദ്ധതി: 25 ലക്ഷവുമായി കരാറുകാരന് മുങ്ങിയെന്ന്
text_fieldsഭരണസമിതിയും ജീവനക്കാരും തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് സെക്രട്ടറി അടക്കം ജീവനക്കാര്‍ അവധിയില്‍ പോയത് സംബന്ധിച്ച് വിളിച്ച വാര്‍ത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
2018ലെ മഹാപ്രളത്തില്‍ സർവനാശം സംഭവിച്ച കര്‍ഷകരെ സഹായിക്കാൻ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍നിന്നാണ് ആട് ഗ്രാമം പദ്ധതിക്കായി 25 ലക്ഷം മാറ്റിവെച്ചത്.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും പരസ്യ ടെൻഡര്‍ നടത്തി കരാറുകാരനെ കണ്ടെത്തുകയും ചെയ്തു. ആടുകളെ വിതരണം ചെയ്ത ശേഷമാണ് ഫണ്ട് കൈമാറേണ്ടത്. എന്നാല്‍, ആദ്യംതന്നെ കരാറുകാരന് പണം കൈമാറി. ഇതോടെ ആടുകളെ നൽകാതെ കരാറുകാരന് മുങ്ങിയെന്നാണ് ആരോപണം. ആട് വിതരണം സംബന്ധിച്ച് പല കമ്മിറ്റികളിലും ചോദ്യമുയര്‍ന്നെങ്കിലും ഭരണസമിതിയോ ജീവനക്കാരോ മറുപടി നല്‍കിയില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. കരാറുകാരനെതിരെ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

