Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആട് മോഷണം: മൂന്നാംപ്രതിയും പിടിയിൽ
text_fieldsbookmark_border
മഹേഷ്
മറയൂർ: പട്ടിക്കാട് സ്വദേശിനി മഹാലക്ഷ്മിയുടെ ആടിനെ മോഷ്ടിച്ച കേസിൽ മൂന്നാംപ്രതി മറയൂർ പട്ടിക്കാട് സ്വദേശി മഹേഷിനെ (39) മറയൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാൾ കൊലപാതകക്കേസിൽ തടവ് ശിക്ഷയിലായിരുന്നു. പരോളിലിറങ്ങിയ മഹേഷ് കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവകുമാറിനും സേവ്യറിനും ഒപ്പം ചേർന്ന് പറമ്പിൽ കെട്ടിയിട്ട ആടിനെ മോഷ്ടിക്കുകയായിരുന്നു.
ഒന്നും രണ്ടും പ്രതികളായ ശിവകുമാറും സേവ്യറും മറ്റൊരു മോഷണക്കേസിൽ പിടിയിലായിരുന്നു. എസ്.ഐ ഹാഷിം, എ.എസ്.ഐ ഷാജഹാൻ, കെ.പി അനിൽ, പി.ടി ബിജോയ്, കെ.കെ രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

