ബസിൽ പെൺകുട്ടികളെ ശല്യംചെയ്ത യുവാക്കൾ അറസ്റ്റിൽ
text_fieldsഅരൂർ: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യംചെയ്ത ആളെ പൊലീസിൽ ഏൽപിച്ചു. ചേർത്തലയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിൽ പെൺകുട്ടിയെ ശല്യംചെയ്ത മുഹമ്മ തേജസ്സ് വീട്ടിൽ സുനിൽകുമാറിനെയാണ് (49) മറ്റുയാത്രികർ ചേർന്ന് അരൂർ പൊലീസിന് കൈമാറിയത്. ബസ് ചന്തിരൂർ ഭാഗത്ത് എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങിയത്. പെൺകുട്ടി ബഹളംവെച്ചതോടെ ബസ് അരൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
അമ്പലപ്പുഴ: കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വഴിച്ചേരി സ്വദേശി ബിനുവിനെയാണ് (34) അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിെൻറ സീറ്റിലിരിക്കുകയായിരുന്ന യുവാവ് ശല്യം ചെയ്തതോടെ പെണ്‍കുട്ടി ബഹളം വെച്ചു. തുടര്‍ന്ന്, ബസ് കപ്പക്കടക്കുസമീപം നിര്‍ത്തിയിട്ടു. കണ്ടക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

