വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബാലികയുടെ സ്വർണം കവർന്നു; പ്രതി പിടിയിൽ
text_fieldsബഷീർ
തേഞ്ഞിപ്പലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയുടെ സ്വർണാഭരണം കവർന്ന് രക്ഷപ്പെട്ട പ്രതിയെ 15ാം ദിവസം പിടികൂടി. സെപ്റ്റംബർ 17ന് പെരുവള്ളൂർ കരുവാൻ കല്ലിലെ ഉങ്ങുങ്ങലിലാണ് സംഭവം.
ഉച്ചസമയത്ത് മുറ്റത്ത് കളിക്കുന്ന ബാലികയുടെ കഴുത്തിൽ അണിഞ്ഞ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലാണ് കോഴിക്കോട് നടുവണ്ണൂർ ബി പാറമ്മൽ ബഷീറിനെ (57) തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടർ എൻ.ബി. ഷൈജു, സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.പി. സജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ എം. സജീഷ്, എം. റഫീഖ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.