Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരണത്തെക്കുറിച്ച് കവിതകൾ എഴുതി; പിന്നാലെ 13കാരി ജീവനൊടുക്കി

text_fields
bookmark_border
Suicide
cancel
Listen to this Article

നാഗ്പൂർ: മരണത്തെക്കുറിച്ചുള്ള കവിതകളെഴുതിയ ശേഷം 13കാരി തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

അജ്നി പ്രദേശത്തെ ചന്ദ്രമണി നഗർ സ്വദേശിനിയാണ് മരണപ്പെട്ടത്. അമ്മ കുളിമുറിയിൽ പോയ സമയത്ത് കുട്ടി മുറിയുടെ മേൽക്കൂരയിലുള്ള പലകയിൽ കെട്ടിതൂങ്ങുകയായിരുന്നു.

പെൺകുട്ടിയുടെ മുറിയിൽ നിന്നും മരണത്തെക്കുറിച്ച് കവിതകളെഴുതിയ നോട്ട്ബുക്ക് പൊലീസ് കണ്ടെടുത്തു. പെൺകുട്ടി രണ്ട് മാസത്തോളമായി മരണത്തെക്കുറിച്ച് എഴുതാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോവിഡ് വ്യാപിക്കണമെന്നും തനിക്കും മരിക്കണമെന്നും പെൺകുട്ടി പുസ്തകത്തിൽ എഴുതിയതായും പൊലീസ് അറിയിച്ചു.

പഠനത്തിൽ കുട്ടി മികവ് തെളിയിച്ചിരുന്നുവെന്നും പരീക്ഷകളിൽ നല്ല മാർക്ക് ലഭിക്കാറുണ്ടായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. മരണത്തിന് തൊട്ടുമുൻപ് വരെ അമ്മയോടുള്ള പെരുമാറ്റത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അജ്നി പൊലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - girl writes poems on death and hangs herself
Next Story