പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: തുമകുരു സിദ്ധഗംഗ മഠത്തിലെ വാർഷിക ഉത്സവ പരിപാടിക്കിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. മാർച്ച് നാലിന് നടന്ന ഉത്സവച്ചടങ്ങുകൾ കാണാൻ സമീപത്തെ കുന്നിൽ സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും വിഡിയോ പകർത്തിയ യുവാക്കൾ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ബന്ദെപാളയയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് മൂന്നു യുവാക്കളെയും അറസ്റ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

