Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ ഉറങ്ങിക്കിടന്ന...

വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

text_fields
bookmark_border
വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
cancel

കട്നി(മധ്യപ്രദേശ്): വീട്ടിലുറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൈമുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമേത്തല ഗ്രാമത്തിലാണ് സംഭവം.

പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഉറക്കമുണർന്ന വീട്ടുകാർ കുട്ടിയെ കാണാതെ പരിഭ്രാന്തരായി തിരയുമ്പോൾ വീടിന് പരിസരത്തുനിന്ന് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പരിസരവാസിയാണ് പ്രതിയെന്ന് ഗ്രാമവാസികൾ പറഞ്ഞു. പൊലീസ് പിടികൂടിയെങ്കിലും പൊലീസ് വാഹനത്തിൽനിന്ന് ഇയാൾ രക്ഷപ്പെട്ടതായും നാട്ടുകാർ ആരോപിച്ചു.

രാവിലെ എട്ടുമണിയോടെ നാട്ടുകാർ പ്രക്ഷോഭം തുടങ്ങി. തുടർന്ന് ഹെഡ് കോൺസ്റ്റബിളിനെ സസ്​പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തതായി എസ്.പി. സുനിൽ ജെയ്ൻ പറഞ്ഞു. കുഞ്ഞ് ജബൽപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
TAGS:attrocity against child rape child abuse child sex abuse 
News Summary - Girl Kidnapped From House, Raped
Next Story