Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു.പിയിൽ ആശുപത്രിയിൽ...

യു.പിയിൽ ആശുപത്രിയിൽ ചികിത്സക്കു വന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
യു.പിയിൽ ആശുപത്രിയിൽ ചികിത്സക്കു വന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
cancel

ലഖ്നോ: ഉത്തർപ്രദേശിൽ ഉയർന്ന ആശുപത്രിയിൽ ചികിത്സക്കു വന്ന പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിക്കു സമീപം നിർത്തിയിട്ട കാറിൽ വെച്ചാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

അറസ്റ്റിലായവരിൽ ഒരാൾ മെഡിക്കൽ കോളജിനു സമീപം ചായക്കട നടത്തുന്നയാളാണ്. ഈ കടയിൽ ചായ കുടിക്കാനെത്തുന്നതിനാൽ പെൺകുട്ടിക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നു. തന്റെ ​ഫോൺ ചാർജ് ചെയ്യാൻ സഹായിക്കണമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ കാറിനകത്തേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ.

തുടർന്ന് മൂന്നുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതിനു ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്നു​പേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gang rapeUthar pradeshRape case
News Summary - Girl Gang raped in parked car outside medical college in lucknow
Next Story