Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്‌നാട്ടിൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു

text_fields
bookmark_border
പ്രതി അറസ്റ്റിൽ
arrest
cancel

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിൽ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി. ആഗസ്റ്റ് 17ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടിയെ കാണാതാകുകയായിരുന്നു.

കുട്ടി തിരികെ വരാതായതോടെ മുത്തശ്ശി തിരച്ചിൽ തുടങ്ങി. അയൽവാസിയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരാൾ തന്നെ ബസിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി വ്യക്തമാക്കി. പ്രതിക്കെതിരെ തല്ലൈ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

നിരീക്ഷണ ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടി.

പ്രതി പെൺകുട്ടിയെ കൊല്ലിടം പാലത്തിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചു.

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Girl, 10, sexually assaulted in Tamil Nadu's Trichy, accused arrested
Next Story