Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ ഒരുക്കത്തിനിടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരണം

text_fields
bookmark_border
വിവാഹ ഒരുക്കത്തിനിടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരണം
cancel

ലഖ്നോ: ഉത്തർപ്രദേശിൽ വിവാഹ ഒരുക്കത്തിനിടെടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ഉത്തർപ്രദേശിൽ സികദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.കെ നഗറിലാണ് സംഭവം. നാഗ്ല ബുഡി സ്വദേശികളായ ലീല, ഷീല എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സിലണ്ടറിന്‍റെ പിൻ മുറുകിയിട്ടില്ലായിരുന്നെന്നും ഇതാണ് സിലണ്ടറിന് തീപിടിക്കാൻ കാരണമെന്നും പൊലീസ് അറിയിച്ചു.

പരിക്കേറ്റയാൾ ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്നും ഹരിപർവത് എ.സി.പി മായങ്ക് തിവാരി പറഞ്ഞു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gas Cylinder Explodes During Wedding Preparation In UP
Next Story