Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅധോലോക നേതാവ് സുരേഷ്...

അധോലോക നേതാവ് സുരേഷ് പൂജാരി അറസ്റ്റിൽ; കുടുങ്ങിയത്​ 2015 ലെ റെഡ് നോട്ടീസിൽ

text_fields
bookmark_border
അധോലോക നേതാവ് സുരേഷ് പൂജാരി അറസ്റ്റിൽ; കുടുങ്ങിയത്​ 2015 ലെ റെഡ്  നോട്ടീസിൽ
cancel

മുംബൈ: ഒന്നര പതിറ്റാണ്ടായി മുംബൈ പൊലീസ് തേടുന്ന അധോലോക നേതാവ് സുരേഷ് പൂജാരി ഫിലിപ്പീൻസിൽ അറസ്റ്റിൽ. 2015 ൽ ഇന്റർ പോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെ തുടർന്നാണ് അറസ്റ്റ്.

ആദ്യം ചോട്ടാ രാജനും പിന്നീട് രവി പൂജാരിക്കും ഒപ്പമായിരുന്ന സുരേഷ് 2011 ൽ സ്വന്തമായി അധോലോക സംഘമുണ്ടാക്കി വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടി വരുകയായിരുന്നു. സുരേഷ് പുരി, സതീഷ് പൈ തുടങ്ങിയ വ്യാജ പേരുകളിൽ വ്യാജ പാസ്പോർട്ടുകളിലാണ് ഇയാൾ വിദേശത്ത് കഴിഞ്ഞത്.

സ്വന്തമായി സംഘമുണ്ടാക്കിയെങ്കിലും രവി പൂജാരിയുമായി ബന്ധം തുടർന്നിരുന്നതായി പൊലിസ് പറഞ്ഞു. 2013 ൽ മുംബൈയിൽ തിരിച്ചെത്തിയ സുരേഷ് മൂന്നു ദിവസത്തിനകം വ്യാജ പാസ്പോർട്ടിൽ തിരിച്ചു പോകുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ നടന്നു വരികയാണെന്നും പൊലിസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsgangsterSuresh Pujari
News Summary - gangster Suresh Poojary arrested
Next Story