ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
text_fieldsബഷീർ
കോട്ടയം: ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട വടക്കേക്കരയിൽ വാക്കാപറമ്പ് വീട്ടിൽ ചെകുത്താൻ ബഷീർ എന്ന ബഷീറിനെയാണ് (42) കരുതൽ തടങ്കലിൽ അടച്ചത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ ഈരാറ്റുപേട്ട, പാലാ, എരുമേലി എന്നിവിടങ്ങളിൽ മോഷണം, കഞ്ചാവ് വിൽപന, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയ കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിൽ കഴിയവെയാണ് ഇപ്പോള് കാപ്പ നിയമപ്രകാരം ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

