Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോടതിക്കുള്ളിൽ...

കോടതിക്കുള്ളിൽ വെടിവെപ്പ്​; ഗുണ്ടാത്തലവൻ അടക്കം മൂന്നു​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
gogi
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയെ ഞെട്ടിച്ച് നോർത്ത്​​ ഡൽഹിയിലെ​​​​ രോഹിണി കോടതി മുറിയിലുണ്ടായ വെടിവെപ്പിൽ ഗുണ്ടാത്തലവൻ ജിതേ​ന്ദർ ഗോഗി അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ രോഹിണി 207ാം നമ്പർ കോടതി മുറിക്കകത്ത്​ വെടിവെപ്പുണ്ടായത്​. മറ്റൊരു ഗുണ്ട സംഘത്തിൽപെട്ട യു.പി ഭാഗ്പത് സ്വദേശി രാഹുല്‍, ബക്കര്‍വാല സ്വദേശി മോറിസ് എന്നിവർ അഭിഭാഷകരുടെ വേഷത്തി​െലത്തി ഗോഗിക്കു​ നേരെ വെടിയുതിർക്കുകയായിരുന്നു. ഗോഗിയുടെ സുരക്ഷക്കുണ്ടായിരുന്ന​ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കൗണ്ടര്‍ ഇൻറലിജൻസ്​ ടീം നടത്തിയ വെടിവെപ്പിൽ ഇരുവരും ​െ​കാല്ലപ്പെട്ടു.

ഗുണ്ട സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ്​ വെടിവെപ്പിനു​ കാരണം. ഗോഗിയുടെ എതിരാളി സുനില്‍ താജ്പൂരിയ എന്ന ടില്ലുവി​െൻറ സംഘാംഗങ്ങളാണ് സംഭവത്തിനു​ പിന്നിലെന്ന്​ പൊലീസ്​ അറിയിച്ചു. കോടതി മുറിക്കകത്തു​ നിന്നും 30ഓളം തവണ വെടിയൊച്ച കേട്ടതായി ദൃക്​സാക്ഷികൾ പറഞ്ഞു. അക്രമികൾക്കെതിരെ കൗണ്ടര്‍ ഇൻറലിജന്‍സ് ഉദ്യോഗസ്ഥര്‍ എട്ടു റൗണ്ട് വെടി​െവച്ചു. ​അഭിഭാഷകരും വിവിധ കേസുകളിൽ ഹാജരാകാൻ വന്നവരുമടക്കം നിരവധി പേർ ഈ സമയം കോടതി മുറിയിലും പരിസരത്തുമുണ്ടായിരുന്നു. തൊട്ടടുത്ത മുറിയിലായിരുന്നു ജഡ്​ജിയുണ്ടായിരുന്നത്​. വെടിയൊച്ച​​ കേട്ടതോടെ ആളുകൾ ചിതറിയോടുന്നതി​െൻറ ദൃശ്യങ്ങൾ പുറത്തുവന്നു. ​ പൊലീസി​െൻറ ഭാഗത്തു​ നിന്നുണ്ടായ സുരക്ഷ വീഴ്​ചയാണ്​ അക്രമികൾക്ക്​ കോടതിയിൽ പ്രവേശിക്കാനായത്​.

കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതേന്ദ്ര ഗോഗിയെ കഴിഞ്ഞ വർഷം മാർച്ചിലാണ്​ അറസ്​റ്റു ചെയ്​തത്​. തിഹാർ ജയിലിൽ കഴിയുന്ന ഇയാളെ കേസി​െൻറ വാദം കേൾക്കുന്നതിനു​ വേണ്ടിയായിരുന്നു കോടതിയിലെത്തിച്ചത്​.

ടില്ലുവും ജയിലിലാണുള്ളത്​. ഇരു സംഘങ്ങളും തമ്മിൽ വർഷങ്ങളായി നടക്കുന്ന സംഘർഷത്തിൽ 25ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ്​ റിപ്പോർട്ട്​. ഡൽഹി സർവകലാശാലയിൽ പഠിക്കുന്നതിനിടെ സുഹൃത്തുക്കളായിരുന്ന ഗോഗിയും ടില്ലുവും 2010ലാണ്​ തെറ്റിപ്പിരിയുന്നത്​. ടില്ലുവിനെ വധിക്കാൻ ഗോഗി നിരവധി തവണ ​​ശ്രമം നടത്തിയിരുന്നതായി ​പൊലീസ്​ പറയുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi court shootout
News Summary - Gangster among 3 killed in Delhi court shootout
Next Story