ബൈക്കിലെത്തി മാല പിടിച്ചുപറിക്കുന്ന സംഘം പിടിയിൽ
text_fieldsആൻസി മൻസിലിൽ അനസ്, പുത്തൻവീട്ടിൽ അനസ്
കുഴൽമന്ദം: ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പിടിച്ചുപറിക്കുന്ന സംഘം കുഴൽമന്ദം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം വിളപ്പിൻശാല ചൊവ്വല്ലൂർ ആൻസി മൻസിലിൽ അനസ് (33), താമരശ്ശേരി പുതുപ്പാടി അടിവാരം പുത്തൻവീട്ടിൽ അനസ് (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച തേങ്കുറുശ്ശി പോത്തയംകാട് ഷിനി എന്ന വീട്ടമ്മയെ പിടിച്ചുതള്ളി മൂന്നര പവന്റെ മാല കവർന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ കവർച്ച ചെയ്ത മാലയും കവർച്ചക്ക് ഉപയോഗിച്ച ബൈക്കും കണ്ടെത്തി. പ്രതികൾക്കെതിരെ മോഷണത്തിനും പിടിച്ചുപറിക്കും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകളിലും കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

