കൂട്ട ബലാത്സംഗം: പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന് പൊലീസ്
text_fieldsകാക്കനാട്: ഇൻഫോപാർക്കിന് സമീപം മയക്കുമരുന്ന് നൽകി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന് പൊലീസ്. സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽനിന്ന് വിവരം ലഭിെച്ചന്നാണ് സൂചന. പ്രതികളായ അജ്മൽ, ഷെമീർ, ലോഡ്ജ് നടത്തിപ്പുകാരിയും തമിഴ്നാട് സ്വദേശിനിയുമായ ക്രിസ്റ്റീന എന്നിവര്‍ ഒളിവിൽ പോയശേഷം ഇതുവരെ ഫോൺ ഉപയോഗിച്ചിട്ടില്ല.
അതേസമയം, കേസിൽ രണ്ടാം പ്രതിയായ സലീം കുമാറിെൻറ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടർന്നു. റിമാൻഡിലായിരുന്ന ഇയാളെ ബുധനാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സംഭവം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫോട്ടോ ഷൂട്ടിന് കൊച്ചിയിൽ എത്തിയ യുവതിയെയാണ് ഇടച്ചിറയിലെ ലോഡ്ജിൽെവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പ്രതികൾ പീഡിപ്പിച്ചത്.
ദൃശ്യങ്ങൾ പകർത്തി പിന്നീടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ക്രിസ്റ്റീന ഇവർക്ക് ഒത്താശ ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു.