പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്: സൺഡേ സ്കൂൾ അധ്യാപികയുൾപ്പെടെ നാല് പ്രതികൾക്ക് തടവ്
text_fieldsകൊച്ചി: പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ സൺഡേ സ്കൂൾ അധ്യാപിക അടക്കം നാല് പ്രതികൾക്ക് തടവ്. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ അനീഷ (28), പട്ടിമറ്റം ചൂരക്കോട് അയ്മനാക്കുടി വീട്ടിൽ ബേസിൽ എന്ന ഹർഷാദ് (24), കിഴക്കമ്പലം ആലിൻചുവട് തടിയൻവീട്ടിൽ ജിബിൻ (24), തൃക്കാക്കര തേവക്കൽ മീൻകൊള്ളിൽ വീട്ടിൽ ജോൺസ് മാത്യു (24) എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ കോടതി) ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുമായി പരിചയത്തിലായ സൺഡേ സ്കൂൾ അധ്യാപികയായ ഒന്നാം പ്രതി അനീഷ പെൺകുട്ടിയെ മറ്റ് പ്രതികൾക്ക് കാഴ്ചവെക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി ഇതുകാണിച്ച് വീണ്ടും പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. മുഖ്യപ്രതി അനീഷയെ 32 വർഷം തടവിനും ഹർഷാദിനെ 28 വർഷം തടവിനും ജിബിനെ 48 വർഷം തടവിനും ജോൺസ് മാത്യുവിനെ 12 വർഷം തടവിനുമാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി. തടിയിട്ടപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജെ. കുര്യാക്കോസാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

