Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രത്തിന് സമീപം യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

text_fields
bookmark_border
Pharmacy Student, Gang Rape
cancel

ഗുവാഹതി: അസമിൽ യുവതിയെ എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. നവംബർ 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്ത് അറിയുന്നത്.

ബോറഗാവിലെ നിജരപർ പ്രദേശത്തെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപമാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോർട്ട്. ഡിസംബർ 12 വ്യാഴാഴ്ചയാണ് കൂട്ടബലാത്സം​ഗത്തിന്റെ വീഡിയോ വാട്‌സ്ആപ്പിൽ പ്രചരിച്ചത്. വീഡിയോയിലുള്ള സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുത്തു.

സംഭവത്തിൽ എട്ടു പ്രതികളിൽ ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുൽദീപ് നാഥ് (23), ബിജോയ് രാഭ (22), പിങ്കു ദാസ് (18), ഗഗൻ ദാസ് (21), സൗരവ് ബോറോ (20), മൃണാൾ രഭ (19), ദിപങ്കർ മുഖിയ (21) എന്നിവരാണ് അറസ്റ്റിലായത്. അവശേഷിക്കുന്ന പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gang Rape Case
Next Story