യാത്രക്കാരിയുടെ സ്വർണാഭരണം ബൈക്കിലെത്തിയ സംഘം കവർന്നു
text_fieldsപെരിങ്ങത്തൂർ: അണിയാരത്ത് വഴിയാത്രക്കാരിയുടെ മൂന്നര പവൻ സ്വർണാഭരണം ബൈക്കിലെത്തിയ സംഘം കവർന്നു. പാലിലാണ്ടി പീടികയിൽ ടൈലർ ജോലി ചെയ്യുന്ന കറുത്താൻറവിട സുമയുടെ സ്വർണാഭരണമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്. രാവിലെ 10.43ഓടെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. വഴി ചോദിക്കാനെന്ന വ്യാജേന നിർത്തിയാണ് മാല കവർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചൊക്ലി പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ബൈക്ക് നമ്പറടക്കമുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി ചൊക്ലി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

