Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസ്: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
police
cancel

തിരുവനന്തപുരം: ഗുണ്ടാനേതാവിനെ ​വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസി​ൽ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം വലിയ തുറ സ്വദേശികളായ മനു രമേശ്, ഷഹിൻ ഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് മുട്ടത്തറയിൽ നിന്ന് രണ്ട് കാലുകൾ കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്. തമിഴ്നാട്ടിലെ ഗുണ്ടാനേതാവാണ് ​കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശി കനിഷ്കർ ആണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മുട്ടത്തറ പെരുനെല്ലി പാലത്തിനു സമീപം നടന്ന തെളിവെടുപ്പിനിടെ മറ്റു ശരീരഭാഗങ്ങളും കണ്ടെടുത്തിരുന്നു.മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങൾക്കായി തെളിവെടുപ്പ് തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gang leader's murder case: Two arrested
Next Story