Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്ലറക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷ്ടിക്കുന്ന സംഘം പിടിയിൽ

text_fields
bookmark_border
കല്ലറക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷ്ടിക്കുന്ന സംഘം പിടിയിൽ
cancel
camera_alt

സ​ജി​ത്,             ജ​ലാ​ൽ,              സു​ർ​ജി​ത്​

പത്തനംതിട്ട: പള്ളി സെമിത്തേരിയിലെ കല്ലറയുടെ മുകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷ്ടിക്കുന്ന സംഘം ഒടുവിൽ പിടിയിലായി. ആനിക്കാട്, നുറോന്മാവ്, സെന്റ് തോമസ് മാർത്തോമ പള്ളിയുടെ പരിസരത്തെ പള്ളിവക സെമിത്തേരിയിൽനിന്ന് കണ്ണപ്ലാക്കൽ വീട്ടിൽ അന്നമ്മ വർഗീസിന്‍റെ കല്ലറയുടെ മുകൾവശത്ത് സ്ഥാപിച്ചിരുന്ന 6 അടി നീളവും 3 അടി വീതിയും വരുന്ന ഗ്രാനൈറ്റ് സ്ലാബ് കഴിഞ്ഞ 15ന് മോഷണം പോയിരുന്നു. 15,000 രൂപ വില വരുന്ന ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയതിൽ കീഴ്വായ്പുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഈ മേഖലയിലുണ്ടായ മൂന്നാമത്തെ മോഷണമായിരുന്നു ഇത്. മല്ലപ്പള്ളി, പാടിമൺ സ്വദേശി കെ.സി. സജിത്, പശ്ചിമബംഗാൾ സ്വദേശി സുർജിത് ബർമൻ, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർസിങ് എന്നിവരാണ് പിടിയിലായത്. ഇതിൽ ജലാൽ ഒഴിച്ച് മറ്റുള്ളവർ കല്ലറകൾ നിർമിക്കുകയും അതിനുമുകളിൽ ഗ്രാനൈറ്റ് സ്ഥാപിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ്. ജലാലിന്‍റേതാണ് വ്യാപാര സ്ഥാപനം.

ഇവർ സ്ഥാപിച്ച ഗ്രാനൈറ്റ് സ്ലാബ് തന്നെയാണ് മോഷ്ടിച്ചത്. മറ്റൊരു സ്ഥലത്ത് കല്ലറക്ക് മുകളിൽ സ്ഥാപിക്കുന്നതിനായാണ് ഗ്രാനൈറ്റ് സ്ലാബ് ഇളക്കിക്കൊണ്ട് പോയത്. സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ അനീഷ്, സീനിയർ സി.പി.ഒ സന്തോഷ്‌, സി.പി.ഒമാരായ വിഷ്ണു, അമൽ, ശബരീഷ്, ജയകൃഷ്ണൻ, മുഹമ്മദ്‌ അനസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gang arrested for stealing granite slab above tomb
Next Story