Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

വാ​ട​ക​വീ​ട്ടി​ല്‍നി​ന്ന്​ വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​യ​തി​ലെ ത​ര്‍ക്കം; യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
വാ​ട​ക​വീ​ട്ടി​ല്‍നി​ന്ന്​ വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​യ​തി​ലെ ത​ര്‍ക്കം; യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു
cancel
camera_alt

നി​യാ​സ്, മ​നു

കി​ളി​കൊ​ല്ലൂ​ര്‍: വാ​ട​ക​വീ​ട്ടി​ല്‍നി​ന്ന്​ വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​യ​തി​ലെ ത​ര്‍ക്ക​ത്തെ​തു​ട​ര്‍ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഘം അ​റ​സ്റ്റി​ൽ.

കൊ​റ്റ​ങ്ക​ര പേ​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വ​ഞ്ചി മു​ക്കി​ന് സ​മീ​പം റം​സി മ​ന്‍സി​ലി​ല്‍ നി​യാ​സ് (നി​ഷാ​ന്ത്, 32), പേ​രൂ​ര്‍ കൊ​ച്ച്കാ​വ് അ​മ്പ​ല​ത്തി​ന് സ​മീ​പം ഭാ​സ്ക്ക​ര​വി​ലാ​സം വീ​ട്ടി​ല്‍ നി​ന്നും ഉ​മ​യ​ന​ല്ലൂ​ര്‍ അ​മ്പ​ല​ത്തി​ന് സ​മീ​പം മ​നു ഭ​വ​നി​ല്‍ മ​നു (42) എ​ന്നി​വ​രാ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ത​ട്ടാ​ര്‍കോ​ണം സ്വ​ദേ​ശി​യാ​യ സു​നി​ലി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സു​നി​ലി​ന്‍റെ സു​ഹൃ​ത്ത് ആ​മ​ക്കോ​ട് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട് ഒ​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട്ട് സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​യി​രു​ന്നു. സാ​ധ​ന​ങ്ങ​ള്‍ മാ​റ്റു​മ്പോ​ള്‍ ത​ങ്ങ​ളെ വി​ളി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് നി​ഷാ​നും മ​നു​വും സു​നി​ലി​നെ ആ​ക്ര​മി​ച്ച​ത്.

കി​ളി​കൊ​ല്ലൂ​ര്‍ സി.​ഐ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ അ​നീ​ഷ് എ.​പി, സ്വാ​തി, സ​ജി. എ​സ്, എ.​എ​സ്.​ഐ മാ​രാ​യ ജി​ജു, സു​നി​ല്‍, പ്ര​കാ​ശ് ച​ന്ദ്ര​ന്‍ സി.​പി.​ഒ​മാ​രാ​യ ഇ​മ്മാ​നു​വ​ല്‍, അ​ജോ ജോ​സ​ഫ്, സാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack
News Summary - gang arrested for attacking youth
Next Story