നോട്ടെണ്ണൽ മെഷീനുമായി ചൂതാട്ടസംഘം പിടിയിൽ
text_fieldsപിടിയിലായ ചൂതാട്ടസംഘം തോപ്പുംപടി പൊലീസിനൊപ്പം
മട്ടാഞ്ചേരി: നോട്ടെണ്ണൽ മെഷീനുമായി വൻ ചൂതാട്ടസംഘത്തെ തോപ്പുംപടി പൊലീസ് പിടികൂടി. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ എ.എൻ. അനൂപ്, എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് 13 അംഗ സംഘത്തെ ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തത്.
മട്ടാഞ്ചേരി തുണ്ടിപ്പറമ്പിൽ വീട്ടിൽ ബഷീർ (35), പനയപ്പിള്ളി സ്വദേശി ഷഫീക്ക് (35), മട്ടാഞ്ചേരി ബംഗ്ലാവ്പറമ്പിൽ സലീഷ് (35), പെരുമ്പടപ്പ് തൈക്കൂട്ടത്തിൽ തോമസ് (30), പള്ളുരുത്തി പരപ്പിൽ വീട്ടിൽ ശിഹാബ്(35), പനങ്ങാട് മൈലന്തറ വീട്ടിൽ ജെയ്സൻ (38), പള്ളുരുത്തി പൂപ്പണ്ടശേരി വീട്ടിൽ ജോസഫ് (53), കപ്പലണ്ടിമുക്ക് കോശക്ക വീട്ടിൽ ഷബീർ (33), പനങ്ങാട് പള്ളത്താഴത്ത് വീട്ടിൽ റഷീദ് (57), പള്ളുരുത്തി വലിയപുരക്കൽ വീട്ടിൽ സന്തോഷ് (53), പനയപ്പിള്ളി പണ്ടാരപ്പറമ്പിൽ ആസിഫ് (19), കൊച്ചങ്ങാടി സ്വദേശി അൻവർ (32) എന്നിവരെയാണ് കരുവേലിപ്പടി വികാസ് ജങ്ഷന് സമീപത്തെ ഫ്ലാറ്റിൽനിന്ന് പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് നോട്ടെണ്ണൽ മെഷീനുപുറമേ എട്ടേകാൽ ലക്ഷം രൂപയും 60 പാക്കറ്റ് ശീട്ടും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

