പരസ്ത്രീ ബന്ധത്തെ ചൊല്ലി തർക്കം; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ തലയിൽ ഭാര്യ ആട്ടുകല്ലിട്ട് കൊലപ്പെടുത്തി
text_fieldsതിരുച്ചിപ്പള്ളി: പരസ്ത്രീ ബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ച ഭർത്താവിനെ ഭാര്യ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട്ടിൽ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. വിരുദുനഗർ സ്വദേശി കലൈവാണി (38)യാണ് ഉറങ്ങിക്കിടന്ന ഭർത്താവ് അൻപരശന്റെ (42) തലയിൽ ആട്ടുകല്ലിട്ടത്.
2010ലാണ് കലൈവാണിയും അൻപരശനും വിവാഹിതരായത്. തിരുഭുവനത്ത് ബേക്കറിയിൽ ചായയുണ്ടാക്കുന്ന ജോലി ചെയ്തിരുന്ന അൻപരശന് കൂടെ ജോലിചെയ്തിരുന്ന ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ ബന്ധമറിഞ്ഞ കലൈവാണി ഇത് ഉപേക്ഷിക്കാൻ ഭർത്താവിന് മുന്നറിയിപ്പ് നൽകി. തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അൻപരശൻ ചായക്കടയിലെ ജോലി ഉപേക്ഷിച്ച് മരപ്പണി ചെയ്തുവരികയായിരുന്നു.
രണ്ട് ദിവസം മുമ്പ് ഇയാളെ വീണ്ടും മറ്റൊരു സ്ത്രീയോടൊപ്പം കാണുകയും ഇത് ദമ്പതികൾ തമ്മിൽ നിരന്തരമായ വഴക്കിനിടയാക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകിയും വഴക്ക് തുടർന്നതോടെ രാത്രി ഉറങ്ങിക്കിടന്ന അൻപരശന്റെ തലയിൽ കലൈവാണി ആട്ടുകല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അൻപറശന്‍റെ മൃതദേഹം കുംഭകോണം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച കലൈവാണിയെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

