ശ്രീകണ്ഠപുരത്തെ ലോറി മോഷ്ടാവായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsഅബൂബക്കർ
ശ്രീകണ്ഠപുരം: ലോറി മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മംഗളൂരു സൂറത്കല്‍ സ്വദേശി അബൂബക്കറാണ് (64) പിടിയിലായത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പിടികൂടിയത്. 2004 ഡിസംബര്‍ 12ന് നിടിയേങ്ങയിലെ തിയ്യക്കുന്നില് പ്രമോദിെൻറ ടിപ്പര്‍ലോറി മോഷ്ടിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. 2005ല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2009ല്‍ കോടതി അബൂബക്കറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന് പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.