Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇന്ധന മോഷ്ടാവിനെ...

ഇന്ധന മോഷ്ടാവിനെ പിടികൂടി

text_fields
bookmark_border
ഇന്ധന മോഷ്ടാവിനെ പിടികൂടി
cancel
Listen to this Article

കണ്ണപുരം: റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽനിന്ന് പതിവായി ഇന്ധനം മോഷ്ടിച്ചുവരുന്നയാളെ കണ്ണപുരം പൊലീസ് പിടികൂടി. എം.എച്ച്. 04. എച്ച്. വൈ. 6995 എന്ന നാഷനൽ പെർമിറ്റ് ലോറിയിലെ ഡ്രൈവറും ഉത്തർപ്രദേശിലെ പ്രതാപ്ഘട്ട് ജില്ലയിലെ രാമചന്ദ്രവർമ എന്നയാളുടെ മകനുമായ സൂരജ് വർമ (22) ആണ് പൊലീസിന്റെ പിടിയിലായത്. റോഡരികിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽനിന്നും ഇന്ധനം മോഷണം പോകുന്നതായി പരാതികളുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ഇൻസ്‍പെക്ടർ എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അനിൽ ചേലേരി, റഷീദ് നാറാത്ത് എന്നിവർ മഞ്ചേശ്വരത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ധനം നിറച്ച കന്നാസുകളും ലോറിയിൽനിന്ന് കണ്ടെടുത്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽനിന്നും നിർത്തിയിട്ട വാഹനങ്ങളിൽനിന്നും ഇന്ധനം കളവുപോകുന്നതായും പരാതിയുണ്ടെന്നും കണ്ണപുരം പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KannapuramarrestedFuel thief
News Summary - Fuel thief caught
Next Story