Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Crime Scene
cancel
Homechevron_rightNewschevron_rightCrimechevron_rightമദ്യപിക്കാൻ 10 രൂപ...

മദ്യപിക്കാൻ 10 രൂപ നൽകാത്തതിന്​ 50കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്രയിൽ മദ്യത്തിന്​ 10 രൂപ നൽകാൻ വിസമ്മതിച്ച 50കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. ബുൽധാന ജില്ലയിലാണ്​ സംഭവം.

50കാരനായ ഭഗവത്​ സിതാറാമാണ്​ മരിച്ചത്​. 40കാരനായ വിനോദ്​ ലക്ഷ്​മൺ വാങ്കഡെ, 35കാരനായ ദിലീപ്​ ത്രയംബക്​ ബോ​ധെ എന്നിവരാണ്​ അറസ്റ്റിലായത്​.

മൂവരുംചേർന്ന്​ മദ്യപിക്കാനായി തൊട്ടടുത്ത മദ്യശാലയി​െലത്തുകയായിരുന്നു. തുടർന്ന്​ പ്രതികൾ ഇരുവരും ഭഗവതിനോട്​ 10 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ഭഗവത്​ തയാറായില്ല.

പിന്നീട്​ ഭഗവത്​ ഷോപ്പിൽനിന്ന്​ പുറത്തിറങ്ങി നടന്നുപോകുന്നതിനിടെ പ്രതികളിരുവരും പിറകിൽനിന്ന്​ മരത്തടികൊണ്ട്​ തലക്കടിക്കുകയായിരുന്നു. ബോധരഹിതനായി വീണ ഭഗവത്​ സംഭവ സ്​ഥലത്തുവെച്ചു​തന്നെ മരിച്ചു.

രക്തത്തിൽ കുളിച്ച നിലയിൽ മദ്യശാലക്ക്​ സമീപത്തുനിന്ന്​ ഭഗവതിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന്​ ഒരു മണിക്കൂറിനകം പ്രതികളെ പൊലീസ്​ പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder
News Summary - Friends kill man for refusing to give them Rs 10 for alcohol
Next Story