ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു
text_fieldsഭോപാൽ: മധ്യപ്രദേശിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. ബലാംത്സംഗം ചെയ്ത വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു. ഭോപാലിനടുത്ത് നിഷാത്ത്പുര പ്രദേശത്താണ് സംഭവം.
ആഗസ്റ്റ് 14ന് യുവതിയെ കാറിൽ കോളജിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു പ്രതി. യാത്രാമധ്യേ വാങ്ങിയ ഭക്ഷണത്തിൽ പ്രതി മയക്കുമരുന്ന് കലർത്തി. ഭക്ഷണം കഴിച്ച ശേഷം പാതി മയക്കത്തിലായ യുവതിയെ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെത്തിച്ച് പ്രതി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിഡിയോ കാണിച്ച് പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ യുവതി സംഭവം മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. ശേഷം മാതാപിതാക്കൾക്കൊപ്പമെത്തി അൽജാപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
അൽജാപൂർ പൊലീസ് കേസ് നിഷാത്ത്പുര സ്റ്റേഷനിലേക്ക് കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ താമസസ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല.