Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂക്കറ്റം മദ്യപിച്ച് സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായ രാകേഷ്, മൂക്ക് മുറിഞ്ഞ ദീക്ഷിത്
മംഗളൂരു: മൂക്കറ്റം മദ്യം അകത്താക്കി നടത്തിയ പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ സ്വദേശി കെ. രാകേഷിനെയാണ് (21) വെനൂർ പൊലീസ് സബ് ഇൻസ്പെക്ടർ ജെ. ശ്രീശൈല അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മുഡിഗെരെ സ്വദേശിയും പില്യ ഉൽപെയിൽ താമസക്കാരനുമായ വി. ദീക്ഷിത്തിന്റെ(28) മൂക്കാണ് കടിച്ചുമുറിച്ചത്. ഇയാൾ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്.
ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ നടന്ന ആഘോഷം പുതുവർഷ പിറവിയോടെ നിയന്ത്രണം വിടുകയായിരുന്നു. ഈ സമയം 2023 ആണോ 2024 ആണോ എന്ന തർക്കം അർധരാത്രിക്ക് ശേഷം കൊഴുത്തു. തർക്കത്തിനൊടുവിൽ ദീക്ഷിത് രാജേഷിന് നേരെ പാഞ്ഞടുത്ത് മൂക്ക് കടിച്ചു മുറിക്കുകയായിരുന്നു
Next Story

