Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻ വറുത്തത് നൽകിയില്ല; ഭർത്താവ് ഭാര്യയെ മർദിച്ചു

text_fields
bookmark_border
മീൻ വറുത്തത് നൽകിയില്ല; ഭർത്താവ് ഭാര്യയെ മർദിച്ചു
cancel
camera_alt

കേരള പൊലീസ്

റാന്നി: മീൻ വറുത്തു നൽകാത്തതിന് ഭർത്താവ് ഭാര്യയെ മർദിച്ചതായി പരാതി. മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ പരാതി നൽകിയത്.

തലമുടിയിൽ കുത്തിപ്പിടിച്ച് മുതുകത്തും കവിളിലും ക്രൂരമായി അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഭർത്താവു ചോറിനു കറികൾ കുറഞ്ഞു പോയതിന്റെ പേരിലാണു മർദിച്ചത് പരാതിയിൽ പറയുന്നു. മർദനം പതിവായതിനാലാണു തെളിവു സഹിതം പൊലീസിൽ പരാതി നൽകിയതെന്നു സുജ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Husband beats wife for not giving him fried fish
Next Story