Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൃഷി ഉദ്യോഗസ്ഥന്‍...

കൃഷി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍

text_fields
bookmark_border
കൃഷി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍
cancel
camera_alt

നി​വി​ന്‍

അ​ഞ്ചാ​ലും​മൂ​ട്: നാ​ളി​കേ​ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വി​നെ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

കേ​ര​ഗ്രാ​മം ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി മു​ള​വ​ന പേ​ര​യം പ​ട​പ്പ​ക്ക​ര റൂ​ഫ​സ നി​വി​ന്‍ (31) അ​ഞ്ചാ​ലും​മൂ​ട് ഞാ​റ​യ്ക്ക​ല്‍ ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ട്ടു​കാ​രെ​യാ​ണ് പ​റ്റി​ച്ച​ത്.

സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു​ള്ള വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പി​നു​പ​േ​യാ​ഗി​ച്ച​ത്. തെ​ങ്ങി​ന്‍റെ കീ​ട​ബാ​ധ​യ​ക​റ്റാ​ന്‍ കേ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം വി​ക​സി​പ്പി​ച്ച മ​രു​ന്ന് തെ​ങ്ങ് ഒ​ന്നി​ന് ത​ളി​ക്കു​ന്ന​തി​ന് 200 രൂ​പ​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ നാ​ട്ടു​കാ​രെ ക​ബ​ളി​പ്പി​ച്ച​ത്.

മ​രു​ന്ന് ത​ളി​ക്കു​ന്ന​തി​ല്‍ സം​ശ​യം തോ​ന്നി​യ പ്ര​ദേ​ശ​വാ​സി​യും അ​ഞ്ചാ​ലും​മൂ​ട് സ്‌​റ്റേ​ഷ​നി​ലെ എ​സ്.​ഐ​യു​മാ​യ അ​ന​ന്‍ബാ​ബു കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ചോ​ദ്യ​ങ്ങ​ള്‍ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ വ​ന്ന​തോ​ടെ വി​വ​രം അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ആ​ള്‍മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ള്‍ ന​ല്‍കി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നും അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​ഞ്ചാ​ലും​മൂ​ട് സി.​ഐ സി. ​ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ അ​നീ​ഷ്, അ​ന​ന്‍ബാ​ബു, ബാ​ബു​ക്കു​ട്ട​ന്‍പി​ള്ള എ.​എ​സ്.​ഐ ഓ​മ​ന​ക്കു​ട്ട​ന്‍, സി.​പി.​ഒ​മാ​രാ​യ സു​നി​ല്‍ ലാ​സ​ര്‍, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudAgriculture News
News Summary - fraudster in the name of Agricultural officer; Young man arrested
Next Story