മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsസുലൈമാൻ, ഫാറൂഖ്
മണ്ണാര്‍ക്കാട്: ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിയ്യക്കുര്‍ശ്ശി കരിങ്ങാന്തൊടി വീട്ടില്‍ സുലൈമാന്‍ (56), പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂക്ക് (31) എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിപ്പുഴയിലുള്ള യൂക്കോ ബാങ്കില്‍ പല ദിവസങ്ങളിലായി 228 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 7,28,000 രൂപയാണ് തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
മണ്ണാര്‍ക്കാട് സ്റ്റേഷന് ഹൗസ് ഓഫിസര്‍ പി. അജിത്ത് കുമാര്‍, എസ്.ഐ കെ.ആര്. ജസ്റ്റിന്, സി.പി.ഒമാരായ റെമീസ്, ദാമോദരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.