സൂപ്പർമാർക്കറ്റിന്റെ ഫ്രാഞ്ചൈസിയുടെ പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsആലപ്പുഴ: സൂപ്പർമാർക്കറ്റിന്റെ ഫ്രാഞ്ചൈസി തുടങ്ങാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. ആൻവി സൂപ്പർമാർക്കറ്റിന്റെ മാനേജിങ് ഡയറക്ടർ തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ, വി.എസ് നിവാസിൽ വിപിൻ. വി.എസാണ് (40)നെയാണ്രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.
ഫ്രാഞ്ചൈസി തുടങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് മുട്ടാർ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഇയാളുടെ പേരിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും സമാന രീതിയിൽ കേസുണ്ട്. കേരളത്തിന്റെ പലഭാഗത്തും ഇയാൾ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. രാമങ്കരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. ജയകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐമാരായ ഷൈലകുമാർ, പ്രേംജിത്, സുനിൽകുമാർ, ഗ്രേഡ് എ.എസ്.ഐ ജാസ്മിൻ, സി.പി.ഒ സുഭാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

