Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തട്ടിപ്പ്: റിയൽ എസ്റ്റേറ്റ് കമ്പനിയുടെ 147 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

text_fields
bookmark_border
തട്ടിപ്പ്: റിയൽ എസ്റ്റേറ്റ് കമ്പനിയുടെ 147 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
cancel

ന്യൂഡൽഹി: ഫ്ലാറ്റുകളും സ്ഥലവും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ചണ്ഡിഗഢ് ആസ്ഥാനമായ ഗുപ്ത ബിൽഡേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ 147 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.

വാണിജ്യസ്ഥാപനങ്ങൾ, വീടുകൾ, കൃഷിഭൂമി, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കണ്ടുകെട്ടിയവയിലുൾപ്പെടുന്നു. ഉപഭോക്താക്കളിൽനിന്ന് വാങ്ങിയ പണം മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കുകയായിരുന്നു. ഫ്ലാറ്റ് ലഭിക്കാതിരിക്കുകയും പണം തിരിച്ചുനൽകാതാവുകയും ചെയ്തതോടെ നിരവധിപേർ പരാതിയുമായെത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fraud: Property worth 147 crores of real estate company confiscated
Next Story