Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്...

വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവതിയും യുവാവും അറസ്റ്റിൽ

text_fields
bookmark_border
വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവതിയും യുവാവും അറസ്റ്റിൽ
cancel
camera_alt

സ​ക്കീ​ന, അ​ബ്ദു​സ്സ​ലീം

പൊ​ന്നാ​നി: വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വ​തി​യും യു​വാ​വും അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ന (46), അ​ബ്ദു​സ്സ​ലീം (46) എ​ന്നി​വ​രെ​യാ​ണ് സി.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​രും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ന്നാ​നി തീ​ര​പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. നാ​ല് സെ​ന്റ് ഭൂ​മി​യും അ​തി​ൽ വീ​ടും സ​കാ​ത്താ​യി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ഗ്ദാ​നം. ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 7500 രൂ​പ മാ​ത്രം അ​ട​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. തു​ട​ർ​ന്ന് സാ​ധു​ക്ക​ളാ​യ നി​ര​വ​ധി പേ​ർ 7500 രൂ​പ ന​ൽ​കി. സ​ക്കീ​ന​യാ​ണ് തു​ക വാ​ങ്ങി​യി​രു​ന്ന​ത്. ഈ ​തു​ക അ​ബ്ദു​സ്സ​ലീ​മി​​നെ ഏ​ൽ​പി​ച്ചു. വീ​ടും സ്ഥ​ല​വും കി​ട്ടാ​താ​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. 20 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ പ​ല​രി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraud casearrest
News Summary - Fraud of lakhs by promising to build a house: Young woman and young man arrested
Next Story