Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപകുതിവിലയ്​ക്ക്​...

പകുതിവിലയ്​ക്ക്​ സ്ഥലംവാങ്ങി നൽകാമെന്ന് വാഗ്ദാനംചെയ്ത്​ തട്ടിപ്പ്​; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
പകുതിവിലയ്​ക്ക്​ സ്ഥലംവാങ്ങി നൽകാമെന്ന് വാഗ്ദാനംചെയ്ത്​ തട്ടിപ്പ്​; യുവാവ്​ അറസ്റ്റിൽ
cancel

തി​രു​വ​ല്ല: പ്ര​ധാ​ന റോ​ഡു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന വ​സ്തു​വ​ക​ക​ൾ പ​കു​തി​വി​ല​യ്ക്ക് വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശ്ശേ​രി വാ​ഴ​പ്പ​ള്ളി കൊ​ടു​വ​ക്കു​ളം വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (47) ആ​ണ് തി​രു​വ​ല്ല പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സിം​കാ​ർ​ഡു​ക​ൾ മാ​റി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ വേ​ങ്ങ​ലി​ൽ​നി​ന്ന്​​ വ​ല​യി​ലാ​ക്കി​യ​ത്. ടി.​കെ റോ​ഡി​ലെ തോ​ട്ട​ഭാ​ഗ​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള വ​സ്തു വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​ല​വ​ടി സ്വ​ദേ​ശി ഗീ​വ​ർ​ഗീ​സ്, പാ​ലി​യേ​ക്ക​ര സ്വ​ദേ​ശി ഉ​മ്മ​ൻ എ​ന്നി​വ​രി​ൽ​നി​ന്ന്​ അ​ഞ്ചു​ല​ക്ഷം രൂ​പ​വീ​തം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്​ കേ​സ്.

സ​മീ​പ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ ത​ട്ടി​പ്പു​കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ത​ട്ടി​പ്പ് ന​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ആ​ർ​ഭാ​ട ജീ​വി​ത​ത്തി​നു​വേ​ണ്ടി​യാ​ണ് സു​നി​ൽ ചെ​ല​വ​ഴി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraud caseLand sale controversy
News Summary - Fraud by promising to buy land at half price The young man was arrested
Next Story