ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ
text_fieldsവിഷ്ണുപ്രിയ
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പൊലീസ് പിടിയിൽ. ഇളമ്പള്ളൂർ ചരുവിളപുത്തൻവീട്ടിൽ വിഷ്ണുപ്രിയയാണ് (29) ചവറ പൊലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ സ്വദേശിയായ യുവാവിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ആസൂത്രകൻ ചവറ കെ.എം.എം.എല്ലിലെ താൽക്കാലിക ജീവനക്കാരൻ കുണ്ടറ ഇളമ്പള്ളൂർ റഹ്മത് മൻസിലിൽ (അമീർ വില്ലയിൽ) ഷിജു ഷിഹാബാണ്.
പരാതിക്കാരന് കെ.എം.എം.എല്ലിൽ ഒരുലക്ഷം രൂപ ശമ്പളത്തിൽ എച്ച്.ആർ മാനേജരായി ജോലി വാങ്ങിനൽകാം എന്ന് വിശ്വസിപ്പിച്ചാണ് പല തവണകളായി 15 ലക്ഷത്തിലധികം രൂപ ഷിജു കൈപ്പറ്റിയത്. ഇതിൽ എട്ടുലക്ഷം രൂപ വിഷ്ണുപ്രിയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പ്രതി നൽകിയ അപ്പോയിൻമെന്റ് ലെറ്റർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ഷിജു ഒളിവിൽപോയി. ഇയാളെ ഉടൻ പിടികൂടുമെന്ന് ചവറ പൊലീസ് അറിയിച്ചു. ചവറ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

