കേരള ബാങ്കിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
text_fieldsവിജയകുമാർ, സിദ്ദീഖ്
പുതുശ്ശേരി: കേരള ബാങ്കിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. പാലക്കാട് ധോണി സോപാനം വീട്ടിൽ വിജയകുമാർ (55), കണ്ണൂർ തളിപറമ്പ് സ്വദേശി സിദ്ദീഖ് (32) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
മലമ്പുഴ എം.എൽ.എയെയും കേരള ബാങ്കിലെ പാലക്കാടുനിന്നുള്ള ഡയറക്ടറെയും പണം നൽകി സ്വാധീനിക്കാമെന്നും കേരള ബാങ്കിൽ ക്ലർക്ക് ജോലി വാങ്ങി നൽകാമെന്നുമായിരുന്നു ഇവർ ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിച്ചത്. തുടർന്ന് കേസായതോടെ രണ്ടര മാസത്തോളം ഒളിവിലായിരുന്ന പ്രതികൾ പാലക്കാട് സെക്കൻഡ് അഡീഷനൽ ജില്ല കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ച ശേഷമാണ് കോടതി നിർദേശപ്രകാരം കസബ സ്റ്റേഷനിൽ ഹാജരായത്.
കസബ ഇൻസ്പെക്ടർ രാജീവ് എൻ.എസ്, സബ് ഇൻസ്പെക്ടർ എസ്. അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കാജാ ഹുസൈൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

