Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രമുഖരുടെ പേരിൽ വ്യാജ...

പ്രമുഖരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് വിലാസമുണ്ടാക്കി തട്ടിപ്പ്

text_fields
bookmark_border
fraudster fake fb
cancel

കു​റ്റ്യാ​ടി: പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ വ്യാ​ജ ഫേ​സ്ബു​ക്ക് ഐ​ഡി​യും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘം വീ​ണ്ടും രം​ഗ​ത്ത്. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ​ഫേ​സ്ബു​ക്ക് ഐ​ഡി സൃ​ഷ്ടി​ച്ചാ​ണ് പ​ണം ചോ​ദി​ക്കു​ന്ന​ത്. കു​റ്റ്യാ​ടി, നാ​ദാ​പു​രം മേ​ഖ​ല​ക​ളി​ലെ ചി​ല മു​സ്‍ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളു​ടെ വി​ലാ​സം സൃ​ഷ്ടി​ച്ച് ഫോ​ട്ടോ വെ​ച്ച് പ​ണം വാ​യ്പ​യാ​യി ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണി​ത്. കു​റ്റ്യാ​ടി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.​ഡി. സ​ച്ചി​ത്തി​ന്റെ പ്രൊ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ചോ​ദി​ക്കു​ന്ന​ത്.

'എ​നി​ക്ക് ഒ​രു സ​ഹാ​യം ചെ​യ്യ​ണം. താ​ങ്ക​ൾ​ക്ക് ഗൂ​ഗ്ൾ പേ​യു​ണ്ടെ​ങ്കി​ൽ ഇ​തോ​ടൊ​പ്പം ചേ​ർ​ത്ത ന​മ്പ​റി​ൽ എ​ന്റെ സു​ഹൃ​ത്തി​ന് 10,000 രൂ​പ അ​യ​ക്ക​ണം. നാ​ളെ രാ​വി​ലെ ത​രും' എ​ന്നാ​ണ് സ​ന്ദേ​ശം. ഡോ​ക്ട​റു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ്ട് പ​ല​രും പ​ണം അ​യ​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് അ​റി​ഞ്ഞ​ത്. ഗ​ൾ​ഫി​ലു​ള്ള ഡോ​ക്റു​ടെ ഒ​രു സു​ഹൃ​ത്ത് ഇ​ത് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക​യും ഉ​ട​നെ ഡോ​ക്ട​റെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ വ്യാ​ജ ഐ​ഡി​യും ഫോ​ട്ടോ​യും വെ​ച്ച് പ​ണം ചോ​ദി​ക്കു​ന്നു​ണ്ടെ​ന്നും വ​ഞ്ചി​ത​രാ​വ​രു​തെ​ന്നും ഡോ​ക്ട​ർ വ്യ​ക്തി​പ​ര​മാ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും അ​റി​യി​ച്ചു. വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ച​തോ​ടെ ഫേ​സ്ബു​ക്കി​ൽ​നി​ന്ന് ഡോ​ക്ട​റു​ടെ പേ​രി​ലു​ള്ള വ്യാ​ജ പ്രൊ​ഫൈ​ൽ പി​ൻ​വ​ലി​ച്ചു.

നാ​ദാ​പു​രം മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. മൂ​സ, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ എ.​എ​ഫ്. റി​യാ​സ്, എം.​എ. ല​ത്തീ​ഫ്, പി.​വി. നൗ​ഷാ​ദ് എ​ന്നി​വ​രു​ടേ​ത് ഉ​ൾ​പ്പെ​ടെ പ​ല​രു​ടെ​യും ഫോ​ട്ടോ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി ക​ഴി​ഞ്ഞ​മാ​സം സ​ഹാ​യ അ​ഭ്യ​ർ​ഥ​ന വ​ന്നി​രു​ന്നു.

എ​ന്താ​ണ് പ​ണ​ത്തി​ന്റെ ആ​വ​ശ്യം എ​ന്ന് ചി​ല​ർ നേ​രി​ട്ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് തു​റ​ന്ന​താ​യി ഇ​വ​ർ അ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ഡോ​ക്ട​റു​ടെ പേ​രി​ൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യി​രു​ന്ന​താ​യി ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudfake Facebook account
News Summary - Fraud by creating fake Facebook addresses in the name of prominent personalities
Next Story