Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി നാല്...

കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
rinshad
cancel
camera_alt

റി​ന്‍ഷാ​ദ്, ജി​ന്‍ഷാ​ദ്,അ​ന്‍ഷാ​ദ്, സു​നീ​ര്‍

Listen to this Article

പെ​രു​മ്പാ​വൂ​ര്‍: ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പോ​ഞ്ഞാ​ശ്ശേ​രി വെ​ങ്ങോ​ല കി​ഴ​ക്ക​ന്‍ വീ​ട്ടി​ല്‍ റി​ന്‍ഷാ​ദ് (29), പോ​ഞ്ഞാ​ശ്ശേ​രി ഹൈ​ക്കൗ​ണ്ട് ക​മ്പ​നി​ക്ക്​ സ​മീ​പം ക​ല്ലോ​ത്ര വീ​ട്ടി​ല്‍ ജി​ന്‍ഷാ​ദ് (22), വെ​ങ്ങോ​ല അ​ല്‍അ​സ​ര്‍ സ്കൂ​ളി​ന് സ​മീ​പം കൊ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ന്‍ഷാ​ദ് (22), വെ​ങ്ങോ​ല അ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ സു​നീ​ര്‍ (27) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പൊ​ലീ​സി​ന്റെ നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി വെ​ങ്ങോ​ല പു​ളി​യാ​മ്പി​ള്ളി ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ കാ​റും സ്കൂ​ട്ട​റും നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 145 ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രി​ല്‍നി​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം. ​തോ​മ​സ്, ജോ​സി എം. ​ജോ​ണ്‍സ​ൺ, എ.​എ​സ്.​ഐ എ​ന്‍.​കെ. ബി​ജു, എ​സ്.​സി.​പി.​ഒ ജ​മാ​ല്‍, സി.​പി.​ഒ ജി​ഞ്ചു കെ. ​മ​ത്താ​യി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Four youths nabbed with cannabis
Next Story