Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

59 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ

text_fields
bookmark_border
59 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
cancel
camera_alt

അ​ൽ​ത്താ​ഫ്, ഹാ​ഷി​ഫ് അ​ലി, അ​ഭി​ജി​ത്ത്, റ​ഫീ​ഖ്

കൊ​ല്ലം: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ഡാ​ൻ​സാ​ഫ് സം​ഘ​വും കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ളെ കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ഇ​ര​വി​പു​രം അ​ൽ-​അ​മീ​ൻ ന​ഗ​ർ 72 അ​ൽ​താ​ഫ് മ​ൻ​സി​ലി​ൽ അ​ൽ​ത്താ​ഫ്(38), കൊ​ല്ലം പോ​ള​യ​ത്തോ​ട് ശാ​ന്തി ന​ഗ​ർ 33 സ​ൽ​മാ മ​ൻ​സി​ലി​ൽ ഹാ​ഷി​ഫ് അ​ലി(30), കൊ​ല്ലം വ​ട​ക്കേ​വി​ള ഉ​ദ​യ​ശ്രീ ന​ഗ​ർ-45 വി​ശ്വ​ഭ​വ​നി​ൽ അ​ഭി​ജി​ത്ത് (24), കൊ​ല്ലം ഇ​ര​വി​പു​രം പ​ഴ​യാ​റ്റി​ൻ​കു​ഴി തേ​ജ​സ്സ് ന​ഗ​ർ-119 പ​റ​മ്പി​ൽ ഹൗ​സി​ൽ റ​ഫീ​ഖ്(38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം നെ​ല്ലി​മു​ക്ക് ജ​ങ്ഷ​നി​ലെ സ്വ​കാ​ര്യ ഹോം​സ്റ്റേ​യി​ൽ ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 58.760 ഗ്രാം ​എം.​ഡി.​എം.​എ​യും മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ലൂ​ടെ സ​മ്പാ​ദി​ച്ച 41,000 രൂ​പ​യും, മ​യ​ക്കു​മ​രു​ന്ന് അ​ള​ന്ന് ന​ൽ​കാ​നു​ള്ള ത്രാ​സും പി​ടി​ച്ചെ​ടു​ത്തു.

നി​രോ​ധി​ത മാ​ര​ക രാ​സ​ല​ഹ​രി​യാ​യ എം.​ഡി.​എം.​എ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന് കൊ​ല്ലം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്‌​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യു​വാ​ക്ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​ല്ലം എ.​സി.​പി എ​സ്. ഷാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡാ​ൻ​സാ​ഫ് എ​സ്.​ഐ ഗോ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​വും കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യ​ശ​ങ്ക​ർ, കൊ​ല്ലം വെ​സ്റ്റ് സി.​ഐ എ.​സി. വി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ സ്വാ​തി, എ.​എ​സ്.​ഐ​മാ​രാ​യ മ​ഞ്ജു തോ​മ​സ്, ശ്രീ​ലാ​ൽ, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ജി​ത്ത്, ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four Youths Held With 59g MDMA
Next Story