കൊച്ചിയിൽ ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ
text_fieldsകൊച്ചി: ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. മുളവുകാട് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് വല്ലാർപാടം ഭാഗത്തുനിന്ന് പിടിയിലായത്.പുതുവൈപ്പ് ഓച്ചന്തുരുത്ത് തൈവേലിക്കകത്ത് അമൽ ആന്റണി (25), വല്ലാർപ്പാടം ചൂളക്കപറമ്പിൽ അജയ് കൃഷ്ണ (25), ഫോർട്ട്കൊച്ചി തുരുത്തി കോളനിയിൽ സജിൽ (23), ഉളിയന്നൂർ വെട്ടുവേലിൽ തൽഹത്ത് സാദിഖ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽനിന്ന് 18 ഗ്രാം ഹഷീഷ് ഓയിൽ കണ്ടെടുത്തു. വിദ്യാർഥികൾക്കും കണ്ടെയ്നർ ലോറി ഡ്രൈവർമാർക്കും വിൽപന നടത്തുകയാണ് ഇവരുടെ പതിവ്.മുളവുകാട് എസ്.എച്ച്.ഒ മഞ്ജിത് ലാലിന്റെ നേതൃത്വത്തിൽ, എസ്.ഐ സുനേഖ് ജയിംസ്, പൊലീസുകാരായ ജയരാജ്, ദിലീപ്, സുരേഷ്, അരുൺജോഷി, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

