
നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത 25കാരൻ പിടിയിൽ; നാട്ടുകാർ മർദിച്ചശേഷം പൊലീസിന് കൈമാറി
text_fieldsന്യൂഡൽഹി: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത 25കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ബാബ നഗർ പ്രദേശത്താണ് സംഭവം.
കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ജീൻസ് നിർമാണ കമ്പനിക്ക് സമീപമാണ് പെൺകുട്ടിയുടെ വീട്. അവിടത്തെ തൊഴിലാളിയാണ് പ്രതി.
വീടിന് മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന പെൺകുട്ടിയെ ഇയാൾ മിഠായി നൽകി ഫാക്ടറിയുടെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
തുടർന്ന്, വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ നാട്ടുകാർ പ്രതിയെ ഫാക്ടറിയിലെത്തി മർദിച്ചു. തുടർന്നാണ് െപാലീസിന് കൈമാറിയത്. 25കാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായി െപാലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
