Begin typing your search above and press return to search.
exit_to_app
exit_to_app
Death
cancel
Homechevron_rightNewschevron_rightCrimechevron_rightസഹോദരിയോട്​ പക...

സഹോദരിയോട്​ പക വീട്ടാൻ നാലുവയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

text_fields
bookmark_border

ഹൈദരാബാദ്​: സഹോദരിയുടെ മകനായ നാലുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊല​െപ്പടുത്തിയ യുവാവിനെതിരെ കേസ്​. കുടുംബ ബന്ധം തകരാൻ കാരണം സഹോദരിയാണെന്ന്​ ആരോപിച്ചായിരുന്നു കുട്ടിയുടെ കൊലപാതകം.

നാലുവയസുകാരനായ ലക്ഷ്​മി നരസിംഹനെയാണ്​ അമ്മാവൻ വീരേഷ്​ കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു. കേബിൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചാണ്​ കുട്ടിയെ കൊന്നത്​.

വീരേഷിന്‍റെ സഹോദരിയും കുടുംബവും രാജീവ്​ ഗൃഹ കൽപയിലാണ്​ താമസം. കുട്ടിയെ രാവിലെ വീരേഷ്​ എടുത്തുകൊണ്ടുപോയി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഒരു ദിവസത്തിന്​ ശേഷം ഇന്ദിര സൊസൈറ്റിക്ക്​ സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നതിനാൽ കുട്ടിയെ തിരിച്ചറിഞ്ഞു.

തുടർന്ന്​ ​െപാലീസ്​ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കൊലപ്പെടുത്തിയത്​ വീരേഷ്​ ആണെന്ന്​ പൊലീസ്​ കണ്ടെത്തുകയായിരുന്നു. പ്രതിയും ഭാര്യയും തമ്മിൽ വഴക്ക്​ പതിവായിരുന്നു. കുറച്ചുദിവസങ്ങളായി സഹോദരി മഹേശ്വരിക്കൊപ്പമാണ്​ വീരേഷിന്‍റെ ഭാര്യ താമസിക്കുന്നത്​. മഹേശ്വരി കാരണമാണ്​ ഭാര്യ വീട്ടിലേക്ക്​ മടങ്ങി വരാത്തതെന്നായിരുന്നു വീരേഷിന്‍റെ ആരോപണം. തുടർന്ന്​ മഹേശ്വരിയോടുള്ള വൈരാഗ്യംമൂലം കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ വീരേഷ​ിനെതിരെ കൊലപാതക കുറ്റം ചു​മത്തി കേസ്​ രജിസ്റ്റർ ചെയ്​തു.

Show Full Article
TAGS:murder Child Death 
News Summary - Four year old killed by uncle over grudge against his mother
Next Story