Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത കോളജ് പ്രിൻസിപ്പലിനെ മർദിച്ച നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
ഗുരുവായൂർ: പുന്നത്തൂർ റോഡിലെ ആര്യഭട്ട കോളജ് പ്രിൻസിപ്പൽ സി.ജെ. ഡേവിഡിനെ ഓഫിസിൽ കയറി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കഴിഞ്ഞ മാസം 28നാണ് സംഭവം. ഓഫിസിൽ അതിക്രമിച്ച് കയറി ഇടിക്കട്ടകൊണ്ട് നെറ്റിയിലിടിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു.
എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മാനവ് (20), എളവള്ളി വീട്ടിൽ അഭിജിത് (24), വാരിയപ്പിള്ളി റിഷാൽ (ഷാനു -19), പെരുവല്ലൂർ സ്വദേശി പൂവന്തറ യദുകൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്.
ടെമ്പ്ൾ സ്റ്റേഷൻ എസ്.ഐ ഐ.എസ്. ബാലചന്ദ്രൻ, എ.എസ്.ഐമാരായ ജോബി ജോർജ്, ബിന്ദുരാജ്, അഭിലാഷ്, സി.പി.ഒമാരായ അനൂപ്, പ്രഗീൻ കുമാർ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Next Story

