എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കഴക്കൂട്ടം: തിരുവനന്തപുരം ആക്കുളത്ത് വാടക വീട്ടിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ പുത്തൂർ സ്വദേശി അഷ്കർ (40), ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ (26), കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് (35), കടയ്ക്കാവൂർ മണനാക്ക് സ്വദേശിനി സീന (26) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 100 ഗ്രാം എം.ഡി.എം.എയും പിടികൂടി. ഇതിൽ ഒന്നാം പ്രതിയായ അഷ്കർ ബബംഗളൂരുവിൽനിന്നും എം.ഡി.എം.എയുമായി വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. വിപണിയിൽ ഏകദേശം 10 ലക്ഷം രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. ലഹരി കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഷ്കർ സ്ഥിരമായി ലഹരി കടത്തി കച്ചവടം നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
മുമ്പ് പല തവണ ഇയാൾക്കായി പൊലീസും എക്സൈസും തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അറസ്റ്റിലായ മറ്റു പ്രതികൾക്കും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ട്. ഗർഭിണിയായ യുവതിയുമായെത്തിയാണ് അഷ്കർ വീട് വാടകക്കെടുത്തത്. കൂടുതൽ വിവരങ്ങൾക്കുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ശ്രീകാര്യം, തുമ്പ ഇൻസ്പെക്ടർമാരായ തൻസീം അബ്ദുൽ സമദ്, ശിവകുമാർ, എസ്.ഐമാരായ പ്രശാന്ത് എം, അനൂപ് ചാക്കോ, ഇൻസമാം, എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷെർഷ, ഗോപകുമാർ, സി.പി.ഒമാരായ ബിനു, പ്രശാന്ത്, വിനീത്, വിഷ്ണു, വനിത കോൺസ്റ്റബിൾ ഗീതു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

