മധ്യവയസ്കനെ ആക്രമിച്ച് ഫോൺ മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsദിപിൻ വിശ്വൻ, അഗസ്റ്റിൻ ജോയ്, രഞ്ജിത്ത്, അനിൽകുമാർ
കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് മൊബൈലും പണവും കവർന്ന ശേഷം മറ്റു ജില്ലയിൽ കവർച്ചക്ക് പദ്ധതിയിട്ട നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പള്ളി കവല മാമൂട്ടിൽ ദിപിൻ വിശ്വൻ (34), മോനിപ്പള്ളി പുല്ലുവട്ടം കവലയിൽ കളപുരക്കൽ അഗസ്റ്റിൻ ജോയ് (34), ആലപ്പുഴ രാമങ്കരി ചേക്കോട് രഞ്ജിത് (35), തിരുവഞ്ചൂർ മണിയാറ്റിങ്കൽ കുന്നുംപുറത്ത് അനിൽകുമാർ (46) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കറുകച്ചാൽ മാമുണ്ട ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന മധ്യവയസ്കനെ ദിപിൻ വിശ്വനും ജോയി അഗസ്റ്റിനും ചേർന്ന് ആക്രമിക്കുകയും ഇയാളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവർന്ന് കടന്നുകളയുകയുമായിരുന്നു.
തുടർന്ന് ഇവർ സുഹൃത്തുക്കളായ രഞ്ജിത്തിനെയും അനിൽകുമാറിനെയും കൂട്ടി കോട്ടയത്ത് എത്തുകയും നാലുപേരും ചേർന്ന് ഗുരുവായൂരിൽ ചെന്ന് കവർച്ച നടത്താൻ പദ്ധതിയിടുകയും ചെയ്തു.മധ്യവയസ്കന്റെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കവർച്ചക്ക ഗുരുവായൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയുമായിരുന്നു.
ദിപിൻ വിശ്വനെതിരെ വെസ്റ്റ്, ഗാന്ധിനഗർ, കറുകച്ചാൽ സ്റ്റേഷനുകളിലും അഗസ്റ്റിൻ ജോയിക്കെതിരെ കറുകച്ചാൽ സ്റ്റേഷനിലും ക്രിമിനൽ കേസുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

