യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsസനോജ് കുമാർ, ഗോകുൽ രാജ്, ശബരി, സുധി
ആലപ്പുഴ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ നാലുപേർ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കൊമ്മാടി വാർഡിൽ പുതുവൽ കൊമ്മാടി വീട്ടിൽ സുധി (20), അവലൂക്കുന്ന് തോണ്ടംകുളങ്ങര വാർഡിൽ കൊല്ലംപറമ്പിൽ വീട്ടിൽ ശബരി (20), അവലൂകുന്ന് മന്നത്ത് വാർഡിൽ പറമ്പിൽ വീട്ടിൽ ഗോകുൽ രാജ് (20) പുതുവൽ കൊമ്മാടി വീട്ടിൽ സനോജ് കുമാർ (22) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ സംഭവം. കാറിൽ രാത്രിയിൽ വീട്ടിലെത്തിയ ആറംഗസംഘം മണ്ണഞ്ചേരി പുളുമൂട് വീട്ടിൽ മുകുന്ദന്റെ മകൻ അനുവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സൗത്ത് സി.ഐ. അരുൺ, എസ്.ഐമാരായ വി.ഡി. രജിരാജ്, അനു എസ്. നായർ, വിജയപ്പൻ, എ.എസ്.ഐ മോഹൻ കുമാർ, സി.പി.എ അഫ്സൽ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

