യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsഅനു എ. കുമാർ, വി. ശ്രീജിത്, പ്രദീപ്, രഘു
ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ഓണംതുരുത്ത് വട്ടക്കുന്നേൽ അനു എ. കുമാർ (27), ശ്രീകോവിലിൽ വി. ശ്രീജിത് (41), മറവൂർ തെക്കേതിൽ പ്രദീപ് (42), കരുവള്ളിയിൽ രഘു (47) എന്നിവരാണ് അറസ്റ്റിലായത്.
അയൽവാസിയായ ജിതിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഓണംതുരുത്ത് ഭാഗത്ത് പടക്കം പൊട്ടിക്കുകയും തുടർന്ന് സ്കൂൾ ഭാഗത്തേക്ക് എടുത്ത് എറിയുകയും ചെയ്തു. ജിതിൻ ഇത് ചോദ്യം ചെയ്തതിനുള്ള വിരോധം മൂലമാണ് നാലുപേരും ചേർന്ന് ആക്രമിച്ചത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്.ഐ മാത്യു പി. പോൾ, സി.പി.ഒമാരായ കെ.പി. മനോജ്, ഡെന്നി, സിനോയ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

