ധൻബാദ് എക്സ്പ്രസിൽനിന്ന് നാലുകിലോ കഞ്ചാവ് പിടിച്ചു
text_fieldsപിടിച്ചെടുത്ത കഞ്ചാവുമായി എക്സൈസ് സംഘവും
റെയില്‍വേ പൊലീസും
ആലപ്പുഴ: എക്സൈസ് ഇന്റലിജൻസ്, സർക്കിൾ പാർട്ടി, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ ധൻബാദ് എക്സ്പ്രസിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന നാല് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പരിശോധന നടത്തിയത്.
പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സി.സി.ടി.വിയുടെയും രജിസ്ട്രേഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ പ്രതികൾക്കായി എക്സൈസ് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർ.പി.എഫ് ഉദ്യോഗസ്ഥന്മാരായ അസി. സബ് ഇൻസ്പെക്ടർ എ. അജിമോൻ, ഹെഡ് കോൺസ്റ്റബിൾ സി. മധു, കോൺസ്റ്റബിൾ സി.എസ്. സഞ്ചു, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർമാരായ റോയി ജേക്കബ്, ജി. അലക്സാണ്ടർ, പ്രിവന്റിവ് ഓഫിസർ വി.കെ. മനോജ് കുമാർ, എം.സി. ബിനു, സിവിൽ എക്സൈസ് ഓഫിസർമാരായ യു. ഉമേഷ്, വി.ആർ. വികാസ്, ബി. അഭിലാഷ്, എക്സൈസ് ഡ്രൈവർ ജോസ് എന്നിവരും പങ്കെടുത്തു.

